---
title: "ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; പരീക്ഷണാടിസ്ഥാനത്തിൽ 200 കോടി നോട്ടുകൾ"
english_title: "RBI to Launch 10 and 20 Rupee Polymer Notes in India on Trial Basis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375082/rbi-polymer-notes-10-20-rupee-india-trial-2026`"
published_at: "2026-07-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6847ef4f667_1000198427.jpg"
keywords: ["RBI", "Polymer Notes", "Plastic Currency", "10 Rupee Note", "20 Rupee Note"]
---

# ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; പരീക്ഷണാടിസ്ഥാനത്തിൽ 200 കോടി നോട്ടുകൾ

> **Lead Summary:** **ദില്ലി**: ഇന്ത്യയിൽ 10, 20 രൂപ മൂല്യമുള്ള പോളിമർ അഥവാ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

## Article Content

**ദില്ലി**: ഇന്ത്യയിൽ 10, 20 രൂപ മൂല്യമുള്ള പോളിമർ അഥവാ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ആകെ 3,000 കോടി രൂപയുടെ നോട്ടുകളായിരിക്കും ഇതിലൂടെ വിപണിയിൽ എത്തുക.

ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്ലാസ്റ്റിക് നോട്ടുകൾ പേപ്പർ നോട്ടുകൾക്കൊപ്പം സമാന്തരമായിട്ടായിരിക്കും വിപണിയിൽ ഉണ്ടാകുക. പേപ്പർ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കാൻ നിലവിൽ തീരുമാനമില്ലെന്നും സർക്കാർ വ്യക്തമാക്കി.

പരീക്ഷണ ഘട്ടത്തിന് ശേഷം ഇന്ത്യയിലുടനീളം ഇവ വ്യാപിപ്പിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375082/rbi-polymer-notes-10-20-rupee-india-trial-2026`)